കേരളം

കോഴിക്കോട് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവതി മരിച്ചു. പയ്യോളി റെയില്‍വേ സ്‌റ്റേഷന് സമീപം ഇന്ന് (തിങ്കളാഴ്ച) രാവിലെ 10.10 ഓടെയാണ് അപകടം. തുറയൂര്‍ പാലച്ചുവട് മീത്തലെപനോളി കണാരന്റെയും, ശാന്തയുടെയും മകള്‍ ഷിനി(36)യാണ് മരിച്ചത്. 

ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിക്കോടി സ്വദേശി ബാബുവാണ് ഷിനിയുടെ ഭര്‍ത്താവ്. മൃതദേഹം പാളത്തില്‍ നിന്ന് നീക്കാന്‍ താമസിച്ചതിനാല്‍ പതിനൊന്നുമണിയോടെ ഇതുവഴി കടന്നുപോകേണ്ടിയിരുന്ന ചെന്നൈ-മംഗളൂരു എഗ്മോര്‍ എക്‌സ്പ്രസ് ഇരുപതുമിനിറ്റോളം പയ്യോളി സ്റ്റഷനില്‍ പിടിച്ചിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ