കേരളം

നിരോധനാജ്ഞ മണ്ഡലകാലം മുഴുവന്‍ വേണം; ആവശ്യവുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

 പത്തനംതിട്ട: ശബരിമല സന്നിധാനത്തും നിലയ്ക്കലും പമ്പയിലും നിലവിലുള്ള നിരോധനാജ്ഞ മണ്ഡല കാലം കഴിയുന്നത് വരെ നീട്ടണമെന്ന് പൊലീസ്. ജില്ലാ കളക്ടറോടാണ് പൊലീസ് ഇക്കാര്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ചുള്ള നിരോധനാജ്ഞ ഇന്ന് രാത്രിയോടെ അവസാനിക്കും. 

 ജില്ലാ കളക്ടറാണ് നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്. മണ്ഡല- മകരവിളക്ക് കാലം മുഴുവനും നിരോധനാജ്ഞ നിലനിര്‍ത്തണമെന്ന് ജില്ലാ പൊലീസ് മേധാവി നേരത്തെയും കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാല് ദിവസത്തേക്കായിരുന്നു കളക്ടര്‍ ഉത്തരവിട്ടത്.

 നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതിനായി പ്രതിപക്ഷനേതാവടക്കമുള്ള യുഡിഎഫ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധവും നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''