കേരളം

കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കും. ശബരിമല വിഷയത്തിലടക്കം സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ജെഡിഎസ് പ്രതിനിധിയായ മാത്യു ടി തോമസ് രാജിവെച്ച ഒഴിവിലാണ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്. 

വൈകീട്ട് അഞ്ചുമണിയ്ക്ക് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കെ കൃഷ്ണന്‍കുട്ടി. ഇതാദ്യമായാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്. മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കൃഷ്ണന്‍കുട്ടിക്ക് ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത