കേരളം

കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം; നിലപാട് മാറ്റി നിയമസഭാ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം; അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കെഎം ഷാജിക്ക് ബുധനാഴ്ച മുതല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. ഇതു സംബന്ധിച്ചുളള കുറിപ്പ് നിയമസഭാ സെക്രട്ടറി പുറപ്പെടുവിച്ചു. പകര്‍പ്പ് കെ.എം.ഷാജിക്ക് നല്‍കുകയും ചെയ്തു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും നിയമസഭാ സെക്രട്ടറിക്കും ഷാജി കത്തു നല്‍കിയതിന് പിന്നാലെയാണ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. 

അയോഗ്യനാക്കിയ എംഎല്‍എയെ നിയമസാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു സ്പീക്കര്‍. നിയമസഭാ സെക്രട്ടറിയും സഭയില്‍ പങ്കെടുക്കാനാകില്ല എന്ന് പ്രഖ്യാപിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഏര്‍പ്പെടുത്തുകയും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സാപാധിക അനുമതി നല്‍കുകയും ചെയ്തതോടെയാണ് സെക്രട്ടറി തീരുമാനം തിരുത്തിയത്. 

നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെങ്കിലും ഉപാധികളോടെയാണ് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്. കേസില്‍ ജനുവരിയില്‍ അന്തിമവാദം കേള്‍ക്കും. അതുവരെ എംഎല്‍എല്‍ എന്ന നിലയില്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഷാജിക്ക് ഉണ്ടാകില്ല. കേസിലെ എതിര്‍കക്ഷിയായ എംവി നികേഷ് കുമാറിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. വര്‍ഗീയത ഉണര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്ത് പ്രചാരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു കെഎം ഷാജിയെ അയോഗ്യനാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി