കേരളം

ശബരിമലയിലെ കാണിക്കവഞ്ചിയില്‍ പ്രതിഷേധ നോട്ടുകള്‍; പ്രതിഷേധക്കാര്‍ പ്ലാസ്റ്റിക് നോട്ടുകള്‍ വിതരണം ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

പമ്പ: പ്രളയവും പിന്നാലെയുണ്ടായ യുവതി പ്രവേശന വിവാദവും ശബരിമലയിലെ വരുമാനത്തില്‍ കുറവുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അതിനിടയിലാണ്, 50 രൂപയുടെ പ്ലാസ്റ്റിക് രൂപത്തിലെ നോട്ടുകള്‍ ശബരിമലയിലെ കാണിക്കവഞ്ചിയില്‍ നിറയുന്നത്. 

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നോട്ടുകളും കാണിക്കവഞ്ചിയില്‍ ഇടുന്നത്. ശബരിമലയില്‍ പ്രതിഷേധിച്ച് നില്‍ക്കുന്നവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരുടെ പക്കല്‍ സ്വാമിയേ ശരണം അയ്യപ്പാ എന്ന് എഴുതിയ നോട്ട് നല്‍കുന്നു. 

പണം ഇടുന്നതിന് പകരം കാണിക്കവഞ്ചിയില്‍ ഇത്തരം നോട്ട് ഇട്ടാല്‍ മതിയെന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും എത്തുന്ന തീര്‍ത്ഥാടകരെ ഇവിടെ പ്രതിഷേധം സംഘടിപ്പിക്കുന്ന സംഘങ്ങള്‍ അറിയിക്കുന്നതായിട്ടാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിയുടെ വിധി വന്നതിന് പിന്നാലെ തന്നെ ശബരിമലയില്‍ നേര്‍ച്ച ഇടരുതെന്ന് പ്രക്ഷോഭം സംഘടിപ്പിക്കുന്ന സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'