കേരളം

കണ്ണൂര്‍,കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് താത്പര്യമില്ലാതെ; ഭരണ,പ്രതിപക്ഷങ്ങളുടെ സമ്മര്‍ദം കാരണമെന്ന് ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂര്‍,കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് താത്പര്യമില്ലാതെയെന്ന് ഗവര്‍ണര്‍ പി.സദാശിവം.  ഒപ്പിട്ടത് ഭരണ,പ്രതിപക്ഷങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ്. സുപ്രീംകോടതിയില്‍ തിരിച്ചടി പ്രതീക്ഷിച്ചാണ്് അന്ന് ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജ് പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ടിറക്കിയ ഓര്‍ഡിനന്‍സ് ആദ്യം ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. പിന്നീട് നിയമഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തിരച്ചയച്ചിരുന്നു. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചായിരുന്നു നടപടി. എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു.

കോടതി ഉത്തരവു മറികടക്കാനായി പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബില്‍ കൊണ്ടുവന് നടപടി കോടതിയലക്ഷ്യമാണെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ഓര്‍ഡിനന്‍സ് റദ്ദാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം