കേരളം

'ഭാര്യയെയും മക്കളെയും കണ്ടിട്ട് 10 വര്‍ഷം കഴിഞ്ഞു സാറേ'; മണികണ്ഠന് പരോളില്ലാത്തതിന്റെ കാരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

 തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മണികണ്ഠന് 10 വര്‍ഷമായി പരോള്‍ അനുവദിച്ചിട്ടില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. 1483 ആം നമ്പര്‍ തടവുകാരനായ മണികണ്ഠന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടാണ് ജയിലില്‍ കഴിയുന്നത്. 

പ്രായമായ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും കാണണമെന്നും പരോള്‍ അനുവദിക്കണമെന്നും ആണ് മണികണ്ഠന്‍ ആവശ്യപ്പെട്ടത്. പരാതി ഗൗരവമായി എടുത്ത കോടതി ജയില്‍ മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്. പരാതിക്കാരന് മുട്ടം സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്