കേരളം

പ്രമുഖ മാധ്യമപ്രവര്‍ത്തന്‍ കെ യു വാര്യര്‍അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പ്രമുഖ മാധ്യമപ്രവര്‍ത്തന്‍ കെ യു വാര്യര്‍ (90)  അന്തരിച്ചു. ജനയുഗം, ദേശാഭിമാനി, ന്യൂ ഏജ്, മെയ്ന്‍ സ്ട്രീം, ശങ്കേഴ്‌സ് വീക്ക്‌ലി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃക്കടേരി, കണ്ണനൂര്‍ പുത്തന്‍മഠത്തില്‍ ഇന്ന് രാവിലെ 7.20നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ. 

1974വരെ ജനയുഗത്തിന്റെ ലേഖകനായും 1988 മുതല്‍ നവയുഗത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1952 മുതല്‍ കോഴിക്കോട് ദേശാഭിമാനി ലേഖകനായും തിരുവനന്തപുരത്തും ഡല്‍ഹിയിലും ഇന്ത്യ പ്രസ് ഏജന്‍സി റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ച അദ്ദേഹം 1962 മുതല്‍ ഡല്‍ഹിയില്‍ ന്യൂ ഏജ്,  മെയിന്‍സ്ട്രീം എന്നിവയിലും ശങ്കേഴ്‌സ് വീക്കിലിയിലും പ്രവര്‍ത്തിച്ചു. 1974ല്‍ ഇന്ത്യപ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടറായ വാര്യര്‍ 1985 വരെ തുടര്‍ന്നു. 

1985ല്‍ അഫ്ഗാനിസ്ഥാനിലേക്ക് യാത്രയായ വാര്യര്‍ കാബൂള്‍ ടൈംസിന്റെ പത്രാധിപ സമിതി അംഗമായി. 1988ല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. നവയുഗത്തിന്റെയും ലോകമാര്‍ക്‌സിസ്റ്റ് റിവ്യൂവിന്റെയും പത്രാധിപരായി. 2001ല്‍ വിരമിച്ചെങ്കിലും 2010 നവംബര്‍വരെ തിരുവനന്തപുരത്ത് തുടര്‍ന്നു. 

ഭാര്യ: അമ്മു വാര്യര്‍, മക്കള്‍: സന്തോഷ് (കൂടംകുളം), സതീഷ് (ഗോവ).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം