കേരളം

ശബരിമല: വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവിന് മര്‍ദനം 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. മലപ്പുറം വഴിക്കടവ് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സംഗീത് ആരോപിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണാ ശിവകാമിയുടെ വീടിന് നേരെയും ആക്രമണം നടത്തിയിരുന്നു. ശബരിമല ദര്‍ശനത്തിനായി മാലയിട്ട് വ്രതം നോല്‍ക്കുന്ന രേഷ്മാ നിഷാന്ത് അടക്കമുള്ള നാല് സ്ത്രീകള്‍ക്ക് വേണ്ടി അപര്‍ണയാണ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നത്. പുലര്‍ച്ചെ  രണ്ടരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് ഫേസ്ബുക്കില്‍ അപര്‍ണയിട്ട കുറിപ്പില്‍ പറയുന്നു. ആക്രമണത്തില്‍ ജനല്‍ച്ചില്ലുകളെല്ലാം തകര്‍ന്നിട്ടുണ്ട്. 

വാര്‍ത്താ സമ്മേളനത്തില്‍, കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ താത്പര്യം ഇല്ലാത്തത് കൊണ്ട് തത്കാലം പിന്‍വാങ്ങുന്നുവെന്നും മണ്ഡലകാലം കഴിയുന്നതിന് മുമ്പേ ശബരിമലയില്‍ പോയി വ്രതം അവസാനിപ്പിച്ച് മാലയൂരണമെന്നാണ് താത്പര്യമെന്നും യുവതികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി