കേരളം

'ശബരിമല സമരത്തിനുണ്ടായ മാറ്റം സമവായ ചര്‍ച്ചയുടെ വിജയം';  ശുഭകരമായ വാര്‍ത്ത അധികം വൈകാതെ ഉണ്ടാകുമെന്ന് എ. പത്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്

ശബരിമല; ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ പരിഹരിക്കാന്‍ സമവായ ചര്‍ച്ചകള്‍ ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഇപ്പോള്‍ സമരത്തിലുണ്ടായ മാറ്റ് ചര്‍ച്ചകളുടെ ഭാഗമായിട്ടാണെന്നും അധികം വൈകാതെ പൂര്‍ണ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'ശബരിമല ആചാര സംരക്ഷണസമിതി, സംഘപരിവാര്‍, ബിജെപി കക്ഷികളുമായി ഒറ്റയ്ക്കുള്ള സമവായ ചര്‍ച്ചയാണു നടക്കുന്നത്. അതിന്റെ വിജയമെന്ന നിലയാണു സമരത്തില്‍ കണ്ട മാറ്റം. വിജയിച്ചാല്‍ കൂട്ടായ ചര്‍ച്ചകള്‍ ഉണ്ടാകും. അധികം വൈകാതെ ശുഭകരമായ വാര്‍ത്തയുണ്ടാകും. 'പത്മകുമാര്‍ പറഞ്ഞു. 

തീര്‍ഥാടകര്‍ക്കു ദര്‍ശനത്തിനു ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുകയാണു പ്രധാനം. അതിന് ആരുമായും ചര്‍ച്ചയ്ക്കു തയാറാണ്. രാഷ്ട്രീയ താല്‍പര്യത്തിനു ക്ഷേത്രങ്ങളെ ഉപയോഗിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാണിക്കയിടരുതെന്ന പ്രചാരണം ശക്തമായതോടെ വരുമാനം കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വരുമാനം കുറയാന്‍ കാരണമായെന്നാണ് അദ്ദേഹം പറയുന്നത്. 

'വടക്കേനട മുതല്‍ വാവരുനട വരെ ഇരുമ്പു ബാരിക്കേഡ് സ്ഥാപിച്ചതു കാരണം അയ്യപ്പന്മാര്‍ക്കു മഹാകാണിക്ക അര്‍പ്പിക്കുന്നതിനോ വഴിപാട് പ്രസാദം വാങ്ങാന്‍ പോകുന്നതിനോ വാവരു സ്വാമിയെ തൊഴുന്നതിനോ യഥേഷ്ടം പോകാനാവുന്നില്ല. വരുമാനത്തേയും ബാധിച്ചു. ഇതുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കണ്ടു. മാറ്റാമെന്നു പറഞ്ഞെങ്കിലും നടപ്പായില്ല.' അടുത്ത രണ്ട് ദിവസം താന്‍ ശബരിമലയില്‍ കാണുമെന്നും ബാരിക്കേഡുകള്‍ മാറ്റിയിട്ടേ പോവുകയൊള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍