കേരളം

ശബരിമലയില്‍ കാണിക്കയിടരുതെന്ന നിര്‍ദേശത്തിനു പിന്നില്‍ നിഗൂഢ അജന്‍ഡ; ക്ഷേത്രങ്ങള്‍ കുഴപ്പത്തിലാക്കി വര്‍ഗീയത ആളിക്കത്തിനാനുള്ള നീക്കമെന്ന് വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ കാണിക്കയിടണ്ട എന്ന സംഘപരിവാര്‍ നിര്‍ദ്ദേശം നിഗൂഢമായ വര്‍ഗ്ഗീയ അജന്‍ഡയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ എംഎല്‍എ. ശബരിമലയില്‍ വരുമാനം നിലച്ചാല്‍ ആയിരത്തിലധികം ക്ഷേത്രങ്ങള്‍ പ്രതിസന്ധിയിലാകും. അപ്പോള്‍ ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വര്‍ഗ്ഗീയവികാരം ആളിക്കത്തിക്കാനുള്ള നീക്കമാണ് ഇതെന്ന് സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആകെയുള്ളത് 1250 ക്ഷേത്രങ്ങളാണ്. അതില്‍ ശബരിമലയുള്‍പ്പെടെ 30 ക്ഷേത്രങ്ങളില്‍ മാത്രമാണ് ചെലവ് കഴിച്ച് മിച്ചം വരുമാനമുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ശബരിമലയില്‍ നിന്നാണ്. ഈ വരുമാനം ഉപയോഗിച്ചാണ് ബാക്കിയുള്ള 1220 ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവും ബോര്‍ഡിലെ ഏഴായിരത്തോളം ജീവനക്കാരുടെ ശമ്പളവും നല്‍കുന്നത്- സതീശന്‍ ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ കാണിക്കയിടാതെ വരുമാനം നിലച്ചാല്‍ ബാക്കിയുള്ള ആയിരത്തിലധികം ക്ഷേത്രങ്ങള്‍ പ്രതിസന്ധിയിലാകും. അപ്പോള്‍ ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വര്‍ഗ്ഗീയവികാരം ആളിക്കത്തിക്കാം. അതുകൊണ്ട് തന്നെ ശബരിമലയില്‍ കാണിക്കയിടണ്ട എന്ന സംഘപരിവാര്‍ നിര്‍ദ്ദേശം നിഗൂഢമായ മറ്റൊരു വര്‍ഗ്ഗീയ അജണ്ടയാണ്.
വിശ്വാസ സംരക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഈ കള്ളക്കളി അയ്യപ്പഭക്തര്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് സതീശന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി