കേരളം

കവിതാ വിവാദത്തില്‍ ഞാനെന്തിന് പ്രതികരിക്കണം? നടക്കുന്നത് വ്യക്തിഹത്യ ; ശ്രീചിത്രന്‍

സമകാലിക മലയാളം ഡെസ്ക്

വിതാ മോഷണ വിവാദത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് സാംസ്‌കാരിക പ്രഭാഷകനായ ശ്രീചിത്രന്‍. താന്‍ ദീപയ്ക്ക് കവിത പകര്‍ത്തി എഴുതി നല്‍കിയെന്നും പ്രസിദ്ധീകരിച്ചോളൂ എന്ന് പറഞ്ഞുവെന്നുമുള്ള മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീചിത്രന്റെ വാക്കുകളിലേക്ക്


 'പ്രതികരണാര്‍ഹമല്ല എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ. ഇന്നലെ വരെ കേട്ടിരുന്ന ആക്ഷേപം കലേഷിന്റെ കവിത ദീപ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചുവെന്നായിരുന്നു. ഇന്നിപ്പോ കലേഷിന്റെ കവിത ഞാന്‍ പകര്‍ത്തിയെഴുതി ദീപയെ ഏല്‍പ്പിച്ച് ദീപ, ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കൂ എന്നപേരില്‍ ഏല്‍പ്പിച്ചുവെന്നായിരിക്കുന്നു വാര്‍ത്ത. ഇതെന്ത് ആരോപണമാണ്? ഞാന്‍ ദീപയുടെ കവിത മോഷ്ടിച്ചുവെന്നാണ് ആരോപണമെങ്കില്‍ പ്രതികരിക്കാം. ഞാന്‍ പകര്‍ത്തിയെഴുതി നല്‍കിയെന്ന് ദീപ പറഞ്ഞതായും കേട്ടില്ല. ദീപ അങ്ങനെ പറയുമെന്നും കരുതുന്നില്ല. 

കഴിഞ്ഞ ഒന്നര മാസമായി കേരത്തില്‍ ചെയ്തുകൊണ്ടിരുന്ന ചില പ്രതിരോധ പ്രവര്‍ത്തനങ്ങളുണ്ട്. കേരളത്തിലുടനീളം സംസാരിച്ചു വരികയാണ്. അതിന്റെ പേരില്‍ പലതരത്തിലുള്ള വ്യക്തിഹത്യയും പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത് പ്രതീക്ഷിച്ചില്ല. ആരോപണം ഉന്നയിച്ച  കലേഷ് സംഘപരിവാറല്ല എന്ന് എനിക്കറിയാം. ദീപയുമല്ല. ഞാനുമല്ല. ഈ വിവാദത്തിന് പിന്നില്‍ ആരാണ് എന്നറിയില്ല. പക്ഷേ വ്യക്തിഹത്യയാണ് നടക്കുന്നത്. ഞാന്‍ അതില്‍ പ്രതികരിക്കേണ്ടതായി കരുതുന്നില്ല.'
 എസ് കലേഷിന്റെ കവിത ദീപാനിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ശ്രീചിത്രനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ദീപ നിശാന്ത് ഈ വാര്‍ത്തകള്‍ നിഷേധിച്ചിട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം