കേരളം

ഭക്തന്മാരല്ല, ശബരിമല കര്‍മ്മസമിതിയുടെ പേരില്‍ സമരം നടത്തുന്നത് ആര്‍എസ്എസ്; തുറന്നു സമ്മതിച്ച് ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

ബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരേ ശബരിമലയില്‍ കര്‍മ്മസമിതിയുടെ പേരില്‍ സമരം നടത്തുന്നത് ആര്‍എസ്എസ് തന്നെയാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ആര്‍എസ്എസിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും പ്രവര്‍ത്തകരാണ് കര്‍മ്മസമിതിയിലുള്ളത്. അവരോടാണ് ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നതെന്നും ഗോപാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. 

ഭക്തന്മാരുടെ പ്രതിഷേധം മനസിലാക്കി സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണെന്നും ഇത് നിലപാട് മാറ്റമാണെന്നുമാണ് ബിജെപി നേതാവ് പറയുന്നത്. 'കര്‍മ്മസമിതിയുമായി ചര്‍ച്ചക്ക് തയ്യാറെന്നാണ് ഇന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. അതാണ് നിലപാട് മാറ്റം. ധൈര്യമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാനോ, റിവ്യു ഹര്‍ജി കൊടുക്കാനോ, പന്തളം കൊട്ടാരവുമായി സംസാരിക്കാനോ പാടില്ല. തന്ത്രിയെ വിറപ്പിക്കും എന്ന് പറഞ്ഞ പാര്‍ട്ടി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയല്ലേ ' ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

സമരം ഒത്തുതീര്‍പ്പാക്കാന്‍ വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞിരുന്നു. അതികം വൈകാതെ ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ശബരിമല സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റാനാണ് ബിജെപിയുടെ ഇപ്പോഴത്തെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത