കേരളം

വിജയാഘോഷത്തിനിടെ വീടിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കമെറിഞ്ഞു; വളാഞ്ചേരി മുന്‍ നഗരസഭാധ്യക്ഷ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്


വളാഞ്ചേരി: ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളാഞ്ചേരി മുന്‍ നഗരസഭാ അധ്യക്ഷ എം ഷാഹിനയുടെ വീടിന് നേരെ പടക്കമെറിഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഷാഹിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഹിന രാജിവച്ച ഒഴിവിലേക്കാണ് വളഞ്ചേരിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

 ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് ഷാഹിന സെപ്തംബറില്‍ രാജി വച്ചത്. ലീഗിന് 14 ഉം കോണ്‍ഗ്രസിന് ആറും അംഗങ്ങളാണ് വളാഞ്ചേരി നഗരസഭയില്‍ ഉള്ളത്. ഒരു സീറ്റുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫിനാണ് പിന്തുണ നല്‍കുന്നത്.

28 ആം വാര്‍ഡായ മീന്‍പാറയില്‍ നിന്ന് വിജയിച്ചാണ് ലീഗ്കാരിയായ ഷാഹിന നഗരസഭയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ