കേരളം

സ്പീക്കര്‍ ഏകാധിപതി; ആത്മപരിശോധന നടത്തണം; അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍ പി ശ്രീരാമകഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭയുടെ ചരിത്രത്തില്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ ഒരേ വിഷയത്തെ കുറിച്ച് നിരവധി തവണ അടിയന്തിര പ്രമേയം അനുവദിച്ചിട്ടുണ്ട്. ശബരിമലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുളള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

നിയമസഭാ നടപടികള്‍ മുന്നോട്ട് പോകാനും, ചോദ്യത്തരരീതിയുമായി മുന്നോട്ട് പോകാനും പ്രതിപക്ഷം തയ്യാറാണ്. കോടിക്കണക്കിന് ഭക്തര്‍ക്ക് ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അനുമതി നേടിയത്. എന്നാല്‍ സ്പീക്കര്‍  ഏകാധിപതിയെ പോലെയാണ് പെരുമാറിയത്.  ഇക്കാര്യത്തില്‍ സ്പീക്കര്‍ ആത്മപരിശോധന നടത്തണമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ആതീവഗൗരവസ്വരത്തിലുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിന് പ്രതിപക്ഷത്തിരിക്കുന്ന ഞങ്ങള്‍ സഭയില്‍ വരണമെന്ന് ചെന്നിത്തല ചോദിച്ചു. സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷത്തെ സംരക്ഷിക്കേണ്ടത് സ്പീക്കറാണ്. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ല. സര്‍ക്കാരിനെ എന്തിനാണ് സ്പീക്കര്‍ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ഭക്തന്‍മാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്ന കാര്യം പൊതുസമൂഹം അറിയുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ഭയപ്പെടാനില്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയത്തെ എതിര്‍ക്കുന്നത്. ഞങ്ങള്‍ക്ക് ആരുടെയും ഔദാര്യം വേണ്ട. ഭരണാഘടനാപരമായ ലഭിക്കേണ്ട അവകാശങ്ങള്‍ മാത്രം മതിയെന്നും ചെന്നിത്തല പറഞ്ഞു.  സ്പീക്കര്‍ പ്രതിപക്ഷത്തിന് നീതി നല്‍കണം. പ്രതിപക്ഷത്തിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം. കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്ന് ധാരാളം ആളുകള്‍ വിളിച്ചിരുന്നു. അവിടെ യാതൊരു സൗകര്യവുമില്ലെന്നാണ് അവരുടെ പരാതി. ശബരിമലയില്‍  ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. രഹസ്യ അജണ്ടയുടെ ഭാഗമായാണ് ബിജെപിയുടെ സമരം ഒത്തുതീര്‍ന്നത്. സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയുടെ മുഴുവന്‍ വിവരവും മുഖ്യമന്ത്രി പുറത്തുവിടണമെന്ന് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ഏത് രീതിയില്‍ സമരം ചെയ്യണമെന്ന് ഉപദേശിക്കാന്‍ പിണറായി വരേണ്ടതില്ല. ബിജെപിയും കര്‍മ്മസമിതിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും നടത്തിയ ചര്‍ച്ച എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. സര്‍ക്കാരിന്റെ അനുവാദത്തോടെയുള്ള സമരമാണ് ശബരിമലയില്‍ ബിജെപി നടത്തിയത്. എന്ത് സമവായമാണ് ഉണ്ടായത് എന്ന് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായിക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്ക് ഉണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത