കേരളം

അന്വേഷണം പൂര്‍ത്തിയായില്ല; പി.കെ ശശിക്കെതിരായ പാര്‍ട്ടി നടപടി നീളും

സമകാലിക മലയാളം ഡെസ്ക്


 
തിരുവനന്തപുരം:  പി.കെ ശശി എംഎല്‍എക്ക് എതിരെയുള്ള ഡിെൈവഫ്‌ഐ നേതാവിന്റെ പീഡനാരോപണ പരാതിയില്‍ പാര്‍ട്ടി നടപടി നീളും. 
സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ രണ്ടംഗ കമ്മിഷന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും വിഷയം ചര്‍ച്ച ചെയ്തില്ല. ഇതോടെയാണു നടപടി നീളുമെന്ന് ഉറപ്പായത്.

യുവതിയോ ബന്ധുക്കളോ പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ചു ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കെഎസ്‌യുവും യുവമോര്‍ച്ചയും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പി.കെ.ശശിക്കെതിരെ മൊഴി നല്‍കാന്‍ യുവതി തയാറായിട്ടില്ലെന്നാണ് പൊലീസ് നിലപാട്. മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എംപി എന്നിവരെയാണു പരാതി അന്വേഷിക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്നത്. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മിഷന് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു