കേരളം

അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവര്‍ ഇനി നാണം കെടും, പുതിയ വഴി കണ്ടെത്തി ട്രാഫിക് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:അനധികൃത പാര്‍ക്കിങ് തുടരുന്നവര്‍ ഇനി നാണം കെടും. പിഴചുമത്തലും മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ ഫലം കാണാതെ വന്നതോടെ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണ് കണ്ണൂര്‍ ട്രാഫിക് പൊലീസ്. 

അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമയുടെ പൂര്‍ണ വിലാസം എഴുതി പ്രദര്‍ശിപ്പിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് പുതിയ വഴി പരീക്ഷിക്കുന്നത്. പിഴ അടയ്ക്കാനുള്ള രസീതിനൊപ്പം വാഹന ഉടമയുടെ പേരും വിലാസവും വെള്ളക്കടലാസില്‍ വലിയ അക്ഷരത്തില്‍ എഴുതി വാഹനത്തില്‍ ഒട്ടിക്കും. 

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇതുപോലെ ഉടമകളുടെ പേരും വിലാസവും എഴുതി പതിച്ചിരുന്നു. നിയമലംഘനം നടത്തിയ വാഹന ഉടമയുടെ വിവരം ആ സമയം തന്നെ മോട്ടോര്‍വാഹന വകുപ്പിനേയും അറിയിക്കുന്നതോടെ, വീണ്ടും ഇവര്‍ നിയമലംഘനം നടത്തുന്നുണ്ടോ എന്ന് അറിയാന്‍ സാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ