കേരളം

ഇനി മാധ്യമങ്ങളെ കാണരുത് ; ബ്രൂവറി വിവാദത്തിൽ സിപിഎം നേതാവിന്റെ മകനോട് ക്ഷോഭിച്ച് ജയരാജൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം∙ പവർ ഇൻഫ്രാടെക് കമ്പനിക്കു ബീയർ ഉൽപാദനകേന്ദ്രം സ്ഥാപിക്കാൻ കളമശേരി കിൻഫ്ര പാർക്കിൽ സ്ഥലം ലഭ്യമാണോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നു പറഞ്ഞതേയുള്ളൂവെന്നും ഇതുവരെ കൈമാറിയിട്ടില്ലെന്നും സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ പ്രസ്താവന വ്യവസായമന്ത്രി ഇ പി ജയരാജനെ ചൊടിപ്പിച്ചു. ഉണ്ണികൃഷ്ണനെ വിളിച്ച ജയരാജൻ, ഇനി മാധ്യമങ്ങളെ കാണരുതെന്ന് താക്കീത് ചെയ്തു. 

പവർ ഇൻഫ്രാടെക്കിന്റെ അപേക്ഷയിൽ മൂന്നാം ദിവസം അനുകൂല മറുപടി നൽകിയെന്ന ആരോപണം  കിൻഫ്ര പ്രോജക്ട് ജനറൽ മാനേജരായ ഉണ്ണികൃഷ്ണൻ നിഷേധിച്ചിരുന്നു. എന്നാൽ സ്ഥലം കൈമാറാൻ തയാറാണെന്നാണ് 2017 മാർച്ച് 29നു കമ്പനിക്ക് നൽകിയ കത്ത് വ്യക്തമാക്കുന്നത്. ഇത് അപേക്ഷ ലഭിച്ചു മൂന്നാം ദിവസമാണ്. മറ്റു വകുപ്പുകളുടെ കൂടി അനുമതി തേടിയ ശേഷം സ്ഥലം കൈമാറുന്നതിനെക്കുറിച്ചു തീരുമാനിക്കാമെന്ന് അറിയിച്ചെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. 

ബ്രൂവറികൾക്ക് ഇനിയും അപേക്ഷ ലഭിച്ചാൽ പരിശോധിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ചായക്കട തുടങ്ങാൻ പഞ്ചായത്തുകൾക്ക് അപേക്ഷ ലഭിച്ചാൽ പരിശോധിച്ചു നടപടിയെടുക്കാറുണ്ടല്ലോ. ബ്രൂവറിക്കും ലൈസൻസ് നൽകുന്നതു സർക്കാരിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്  മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി