കേരളം

കണ്ട് ആസ്വദിക്കാം, പക്ഷേ പറിച്ചാല്‍ പണി പാളും; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മറയൂര്‍: നിലക്കുറിഞ്ഞി കണ്ട് ആസ്വദിക്കാം. കണ്ട് ആസ്വദിച്ച് നില്‍ക്കെ ചിലര്‍ക്ക് അതൊന്ന് പറിക്കണം എന്നും തോന്നാം. അങ്ങിനെ തോന്നിയാല്‍ പണി കിട്ടുമെന്ന് ഉറപ്പ്. നീലക്കുറിഞ്ഞി പറിക്കുന്നവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നീലക്കുറിഞ്ഞി പറിക്കുന്നവര്‍ക്ക് 2000 രൂപ പിഴ ശിക്ഷ വിധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയിരിക്കുന്നത്. 

നിലക്കുറിഞ്ഞി മല, മറയൂര്‍, ഇരവികുളം ദേശിയോദ്യാനം, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ പൂത്തുനില്‍ക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. സന്ദര്‍ശകരുടെ വരവിലൂടെയുള്ള പ്രത്യാഘാതങ്ങള്‍ നീലക്കുറിഞ്ഞിയെ ബാധിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ