കേരളം

കനത്ത കാറ്റും മഴയും: റോഡില്‍ വെള്ളക്കെട്ടും ഗതാഗത തടസവും; ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: ചാലക്കുടിയില്‍ അതിശക്തമായ കാറ്റും മഴയും. നഗരത്തില്‍ പലയിടത്തും ഗതാഗതം തടസപ്പെടുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ശക്തമായ കാറ്റില്‍ പലയിടത്തും കെട്ടിടങ്ങളുടെ മേല്‍കൂരകള്‍ തകര്‍ന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വൈകിട്ട് അഞ്ചേകാലോടുകൂടിയാണ് ചാലക്കുടിയില്‍ ശക്തമായ മഴ പൊട്ടിപ്പുറപ്പെടുന്നത്. കാറ്റില്‍ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ ഇളകിവീഴുന്ന അവസ്ഥയുണ്ടായി. റോഡിലേക്ക് മേല്‍ക്കൂര ഇളകിവീണ് നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. 

മഴ കനത്തത് വാഹനാപകടങ്ങള്‍ക്കും കാരണമാകുന്ന സ്ഥിതിയുമുണ്ടായി. ചാലക്കുടി സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്നിലേക്ക് വലിയ മരം കടപുഴകി വീണത് ബസുകള്‍ക്ക് മാര്‍ഗതടസമുണ്ടാക്കി. ഇതോടൊപ്പം രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി