കേരളം

തൃശൂരില്‍ എച്ച്1എന്‍1 ഭീതി: ജനങ്ങളോട് ജാഗരൂകരായിരിക്കാന്‍ ആരോഗ്യവകുപ്പ്  

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ എച്ച്1എന്‍1 രോഗബാധ പടരാന്‍  സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഈ വര്‍ഷം മാത്രം 11 പേര്‍ക്കാണ് രോഗ ബാധയുണ്ടായത്. എച്ച്1എന്‍1 വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വ്യക്തി ശുചിത്വം പാലിക്കണമെന്ന്  ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഒരൊറ്റ എച്ച്1എന്‍1 കേസ് പോലും തൃശ്ശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള മാസങ്ങളില്‍ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) രോഗം പടരാന്‍ സാധ്യതയുള്ള സമയമാണെന്നും  ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്‍ഫ്‌ലൂവെന്‍സ എ വിഭാഗത്തില്‍പ്പെട്ട വൈറസാണ് എച്ച്1എന്‍1 രോഗം പടര്‍ത്തുന്നത്. വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടവ്വല്‍ ഉപയോഗിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച്  കഴുകണം. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും