കേരളം

സ്ത്രീകളെ ഇഷ്ടപ്പെടാത്ത ദൈവമുണ്ടോ?; എന്നെങ്കിലും ശബരിമലയില്‍ പോകുന്നെങ്കില്‍ അത് ഭാര്യയുടെയും മകളുടെയും കൈപിടിച്ചായിരിക്കും: എം.മുകുന്ദന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എം.മുകുന്ദന്‍. എന്നെങ്കിലും ശബരിമലയില്‍ പോകുന്നെങ്കില്‍ അത് ഭാര്യയുടെയും മകളുടെയും കൈപിടിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള അവസരമാണ് സുപ്രീംകോടതിയിലൂടെ കൈവന്നിരിക്കുന്നത്. ഇത് വളരെ വിപ്ലവകരമായിട്ടുള്ള ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 

ഭാര്യയുടെയും മകളുടെയും കൂടെ മലകയറാന്‍ കഴിയുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ എന്താണുള്ളത്?  സ്ത്രീകളെ ഇഷ്ടപ്പെടാത്ത ദൈവമുണ്ടോ? ശ്രീകൃഷ്ണഭഗവാന്‍ എത്ര ഗോപികമാരുടെ കൂടെയാണ് കഴിഞ്ഞിരുന്നത്? ശിവന്റെ ശക്തി മുഴുവന്‍ പാര്‍വതിയാണെന്നാണ് പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ആരാധനാമൂര്‍ത്തികള്‍ സ്ത്രീകളല്ലേ? എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്? ആരാണ് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയത്? ശബരിമല അയ്യപ്പസ്വാമി സ്ത്രീകളെ ഇങ്ങോട്ട് കയറ്റരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുകുന്ദന്‍ പറഞ്ഞു. 

ഹിംസ്രമൃഗങ്ങളും വിഷപാമ്പുകളും ഒക്കെയുള്ള ശബരിമലയില്‍ മുമ്പ് പോകുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. പോയ പലരും തിരിച്ചുവന്നിട്ടില്ല. അങ്ങനെയൊരു കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പോകാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ടാണ് സ്ത്രീകള്‍ അവിടെ പോകാതിരുന്നത്. സ്ത്രീകളെ പാര്‍വശ്വവത്കരിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ