കേരളം

'ഇതൊക്കെ വലിയ പ്രശ്‌നമാണോ?' ആളുകള്‍ പട്ടിണി കിടക്കുമ്പോഴാണ് ശബരിമലയ്ക്ക് വേണ്ടി സമയം കളയുന്നത്: കെമാല്‍പാഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ വേണ്ടത് സ്വയാര്‍ജിത നിയന്ത്രണമാണെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് എന്തു പ്രസക്തിയാണ് ഉള്ളതെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ. തൂലിക പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഏറെക്കാലമായി തുടര്‍ന്നുവരുന്ന ആചാരം കോടതിയുടെ മുന്നില്‍ വരേണ്ട വിഷയമായിരുന്നില്ല. അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം ആണെന്ന വാദമാണ് ഇത്തരമൊരു വിധിയിലേക്കു നയിച്ചത്. ഇങ്ങനെ ഒരു വാദം ഉന്നയിച്ചതിലൂടെ കോടതിക്കു നിയമം മാത്രം നോക്കേണ്ടി വന്നു. ഇത്തരമൊരു ഹര്‍ജിക്കായി ജുഡിഷ്യറിയുടെ വിലപ്പെട്ട സമയം കളയേണ്ടിയിരുന്നില്ല. ഇതൊന്നും കോടതിക്കു വിടേണ്ട വിഷയമല്ല എന്നുമാണ് അദ്ദേഹം പറയുന്നത്.

'ശബരിമലയില്‍ ഇനി സ്ത്രീകളെ മേല്‍ശാന്തിയാക്കണം എന്ന ആവശ്യം ഉയര്‍ന്നേക്കാം. കോടതിക്കു മുന്നില്‍ ഒരു വിഷയം വന്നാല്‍ തീര്‍പ്പാക്കാതെ വേറെ മാര്‍ഗമില്ല'- കെമാല്‍പാഷ പറഞ്ഞു. ഇതൊരു സാമൂഹ്യവിഷയമായി കണക്കാക്കാതെ സ്വയം നിയന്ത്രണം പാലിക്കുകയായിരുന്നു വേണ്ടത്. സ്ത്രീ സുരക്ഷയ്ക്കായി വനഭൂമി വിട്ടു നല്‍കണമെന്ന ആവശ്യം പ്രായോഗികമല്ല. 

'പട്ടിണി കിടക്കുന്നവര്‍, ഭവന രഹിതര്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍, പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭിക്കാത്തവര്‍ തുടങ്ങിയവയൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്തു ശബരിമലയും സ്വവര്‍ഗബന്ധവും വിവാഹേതര ബന്ധവും ഒക്കെ ചര്‍ച്ച ചെയ്തു സമയം കളയുകയാണ്. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്‌നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുത്'- അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു