കേരളം

ഈ വര്‍ഷം തന്നെ പറക്കാം; കണ്ണൂര്‍ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചു. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ശേഷിക്കുന്ന സാങ്കേതിക നടപടികള്‍ ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കി ഈവര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കിയാലിന്റെ പ്രതീക്ഷ. 

അനുമതി ലഭിച്ചതോടെ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍നിന്നുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കും. പതിനൊന്ന് രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതിയും ഉടന്‍ തീരുമാനിക്കും.

ഒക്ടോബര്‍ അഞ്ചു മുതല്‍ 12 വരെ എല്ലാ ദിവസവും വിമാനത്താവളം ജനങ്ങള്‍ക്കു കാണാനായി തുറന്നുകൊടുക്കും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലുവരെയാണു പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശന സമയം. ഫൊട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കായിരിക്കും വിമാനത്താവളത്തിലേക്കു പ്രവേശനം ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു