കേരളം

ക്ലാസെടുക്കാനെത്തിയ ഡിസാസ്റ്റർ മാനേജ്മെന്റ് മുൻ മേധാവിയെ പേപ്പട്ടി കടിച്ചു , നായക്കായി കാട്ടിൽ തിരച്ചിൽ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : വനംവകുപ്പിന്റെ പരിപാടിയിൽ ക്ലാസെടുക്കാനെത്തിയ ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ മുൻ മേധാവി ഡോ. കെ.ജി. താരയെ പേപ്പട്ടി കടിച്ചു. രാവിലെ കുമളി വനം വകുപ്പ് ഐബിക്കു മുന്നിൽ വച്ചായിരുന്നു സംഭവം. താരയോടൊപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും കടിയേറ്റു. 

'പെരിയാർ ടോക്ക്' എന്ന പേരിൽ ഇന്നലെ വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പ്രളയം പഠിപ്പിക്കുന്ന പാഠങ്ങൾ എന്ന വിഷയത്തിൽ  ക്ലാസെടുക്കാനെത്തിയതായിരുന്നു താര. കുമളി പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിക്കാൻ ഇറങ്ങിയപ്പോൾ പട്ടി ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ താര ആശുപത്രിയിൽ ചികിത്സ തേടി. 

ഇതേ നായ മറ്റ് നായ്ക്കളെയും ചില പശുക്കളെയും കടിച്ചതായി നാട്ടുകാർ പറഞ്ഞു. നായക്ക് പേയുള്ളതായി സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നു. കാട്ടിലൊളിച്ച നായക്കായി വനംവകുപ്പ് തിരച്ചിൽ തുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം