കേരളം

ദൈവങ്ങളെ നേരിട്ട് കണ്ടിട്ടില്ലല്ലോ; അമ്പലവും പള്ളിയും വേണോ എന്ന ഹര്‍ജിയും കോടതിയില്‍ വന്നേക്കാമെന്ന് കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അതിന്റെതായിട്ടുള്ള മതപരമായ ചടങ്ങുകളിലൂടെയാവണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആചാരങ്ങളില്‍ മതപരമായ വ്യത്യാസം വരുത്തണമെങ്കില്‍ ഒരോ മതത്തിനും അതിന്റെതായ ചട്ടക്കൂട് ഉണ്ട്. അതനുസരിച്ചാവണം. ശബരിമലയില്‍ 10 വയസ്സിന് മുകളില്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക മാത്രമാണ് നിയന്ത്രണം. അതുകൊണ്ട് ലിംഗവിത്യാസമില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

മതപരമായ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും കോടതി ഇടപെടുന്നത് ശരിയാണോ എന്നുള്ളതിനെ പറ്റി കേന്ദ്രസര്‍ക്കാര്‍ ഒരു വ്യക്തതയുണ്ടാകണം. അക്കാര്യത്തില്‍ ഒരു നയം സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും മുരളീധരന്‍ പറഞ്ഞു. മുസ്ലീം പള്ളികളില്‍ ഒരു സ്ത്രീക്കും പ്രവേശനമില്ല. അത് അവരുടെ ആചാരങ്ങളുടെ ഭാഗമായാണ്. ഇങ്ങനെ പോയാല്‍ ഇസ്ലാം മത വിശ്വാസവും ഇതിന്റെ മറവില്‍ നാളെ ചോദ്യം ചെയ്യാന്‍ സാഹചര്യം ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.

്അവസാനം വന്ന് വന്ന് ദൈവങ്ങളെയും അവതാരങ്ങളെയും ആരും നേരിട്ട് കാണാത്ത സാഹചര്യത്തില്‍ ഇനി അമ്പലവും പള്ളിയും വേണോ എന്ന ഹര്‍ജിയും നാളെ കോടതിയില്‍ വരും. ഇതൊക്കെ വരുമ്പോള്‍ പലരുടെയും മതവികാരങ്ങളാണ് വൃണപ്പെടുന്നത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തു എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്ക് അത് ആവശ്യമില്ലെന്നാണ് ബഹുഭൂരിപക്ഷവു പറയുന്നത്. ഞങ്ങള്‍ക്ക് മതപരമായ അചാരങ്ങള്‍ മതിയെന്നാണ് സ്ത്രീകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി