കേരളം

വിശ്വാസം സംരക്ഷിക്കുന്നതിന് വിശ്വാസികള്‍ വേണ്ടതു ചെയ്യും; സ്ത്രീ പ്രവേശനത്തിനെതിരെ എന്‍എസ്എസ് സുപ്രിം കോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ എന്‍എസ്എസ് തീരുമാനം. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത തിടുക്കം കാട്ടുകയാണന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി.

സ്ത്രീ പ്രവേശത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് നിരാശാജനകമാണ്. ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിനു ബാധ്യതയുണ്ട്. വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടതു ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് എന്‍എസ്എസ് പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന കേസില്‍ എന്‍എസ്എസ് കക്ഷിചേര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ