കേരളം

ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഒരുങ്ങി അധികൃതര്‍. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമാറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് നീക്കം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ കെഎസ്ഇബി തുടങ്ങി.

രാവിലെ 10 മണിക്ക് കളക്റ്ററേറ്റില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. മഴശക്തമാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. നിലവിലെ ജലനിരപ്പ് 2387.76 ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി