കേരളം

ഇടുക്കി അണക്കെട്ട് നാളെ രാവിലെ ആറിന് തുറക്കും;  50 ക്യുമെക്‌സ് വെള്ളം ഒഴുക്കും, കലക്ടര്‍ അവലോകന യോഗം വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടാകുന്ന കനത്ത മഴയ കണക്കിലെടുത്ത് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ നാള രാവിലെ ആറിന് തുറക്കാന്‍ തീരുമാനമാനമായി. ഇന്ന് വൈകുന്നേരം നാലിന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം സാഹചര്യമില്ലെന്ന വിലയിരുത്തലിനെ  തുടര്‍ന്ന് മാറ്റിയിരുന്നു. എന്നാല്‍ മഴ കടുക്കുമെന്ന മുന്നറിയിപ്പ് വീണ്ടും ലഭിച്ചതോടെയും വൃഷ്ടിപ്രദേശത്ത് കൂടുതല്‍ മഴ പെയ്യുന്നതിനെയും തുടര്‍ന്ന് നാളെ ആറിന് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

അഞ്ചു ഷട്ടറുകളില്‍ ഒന്ന് ഉയര്‍ത്തി 50 ക്യുമെക്‌സ് വെള്ളം ഒഴുക്കാനാണ് തീരുമാനം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. അതേസമയം, ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമര്‍ദം രൂപംകൊണ്ടു. നാളെ ഉച്ചയ്ക്കുശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്ക് നീങ്ങും. 

അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു ജില്ലകളിലും ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുമുതല്‍ എട്ടുവരെയുളള മറ്റു ദിവസങ്ങളില്‍ ഇടുക്കിയിലും ശനിയാഴ്ചയും തിങ്കളാഴ്ചയും മലപ്പുറം ജില്ലയിലും അതിശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി