കേരളം

ലഹരി കടത്താന്‍ മൊബൈല്‍ ആപ്പും: മയക്കുമരുന്നു മാഫിയ സംഘാംഗം പിടിയില്‍, വലയിലാക്കിയത് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിനെ തിരുവനന്തപുരത്ത് പിടികൂടി. രാജ്യാന്തര വിപണയില്‍ രണ്ടര കോടി രൂപ വിലവരുന്ന എം.ഡി.എം.എ എന്ന ലഹരി വസ്തുവാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. കര്‍ണ്ണാടക ഹസാന്‍ സ്വദേശിയായ മുഹമ്മദ് ജാബറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആവശ്യക്കാരെന്ന വ്യാജേന സിറ്റി പൊലീസിന്റെ ഷാഡോ സംഘം ഇയാളെ വിളിച്ച് വരുത്തി സൂത്രത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടപാടുകള്‍ നടന്നത് മുഴുവന്‍ പ്രത്യേക സോഫ്റ്റ് വെയര്‍ വഴിയായിരുന്നു.

സംഘാഗംങ്ങളെ പൊലീസ് പിടികൂടിയെന്ന് ബോധ്യപ്പെട്ടാല്‍ ഫോണ്‍ ഓണാക്കാതെ തന്നെ മുഴുവന്‍ ചാറ്റ് ഹിസ്റ്ററിയും ഇനിയൊരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്ത വണ്ണം ഡിലീറ്റ് ചെയ്യാന്‍ കഴിയും വിധമാണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പ്രതികളെിലേക്ക് എത്താന്‍ മാസങ്ങളുടെ നീണ്ട അന്വേഷണം വേണ്ടി വന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

ഷാഡോ ടീമിന്റെ പ്രത്യേക സംഘം ഇടപാടുകാരെന്ന വ്യാജ്യേന വിശ്വാസം വളര്‍ത്തിയെടുത്ത ശേഷമാണ് ഇയാളെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയത്. തുടര്‍ന്ന് പേട്ട റെയില്‍വേ പൊലീസ് സ്‌റ്റേഷന്റെ മുന്നില്‍ കാത്ത് നിന്ന പോലീസ് സംഘത്തിന്റെ വലയില്‍ ഇയാള്‍ പെടുകയായിരന്നു.  വഞ്ചിയൂര്‍ സി ഐ സുരേഷ് വി നായര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വഞ്ചീയൂര്‍ കോടതി റിമാന്‍ഡ് ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു