കേരളം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ഇല്ല; തൃശൂരില്‍ പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചതോടെയാണ് അവധി മാറ്റാന്‍ തീരുമാനിച്ചത്. തൃശൂര്‍ കളക്റ്റര്‍ ടി.വി. അനുപമയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. 

പുതിയ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് മാത്രമാണുള്ളത്. ഫേയ്‌സ്ബുക്കിലൂടെയാണ് കളക്റ്റര്‍ ഇത് വ്യക്തമാക്കിയത്. അതിതീവ്ര മഴയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂരില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്ന മുന്നൊരുക്കങ്ങള്‍ പുതുക്കിയ മുന്നറിയിപ്പനുസരിച്ച് മാറ്റം വരുത്തുമെന്നും കളക്ടര്‍ അറിയിച്ചു.

കളക്റ്ററുടെ ഫേയ്‌സ്ബുക് പോസ്റ്റ്

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന അതി ശക്തമായ മഴയുടെ (Very Heavy Rainfall) മുന്നറിയിപ്പ് പിന്‍വലിക്കുകയും സാധാരണ മഴ പെയ്യാനുള്ള സാധ്യത മാത്രം പ്രവചിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പുതിയ മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 7 ന് യെല്ലോ അലര്‍ട്ട് (Yellow Alert) മാത്രമാണുള്ളത്.

അതി തീവ്രമഴയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്ന മുന്നൊരുക്കങ്ങള്‍ പുതുക്കിയ മുന്നറിയിപ്പനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാണ്.

അറബിക്കടലിലെ ന്യൂനമര്‍ദം അടുത്ത 5 ദിവസം കേരളത്തില്‍ പലയിടത്തും മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കമെന്ന നിലയില്‍ അയല്‍ ജില്ലകളില്‍ ഡാമുകള്‍ തുറക്കുന്ന സാഹചര്യവുമുള്ളതിനാല്‍ ജില്ലാ ഭരണകൂടം വിഷയത്തില്‍ ജാഗ്രത തുടരുന്നതാണ്.

ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചിട്ടുള്ളതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി