കേരളം

ആറുമണിക്ക് ഡാം തുറക്കുമെന്ന് പറഞ്ഞത് ആരോട് ചോദിച്ചിട്ട്, 11 മണിക്ക് തുറക്കുമെന്ന കാര്യം ജനം അറിഞ്ഞിട്ടില്ല;  കെഎസ്ഇബിക്കെതിരെ റോഷി അഗസ്റ്റിന്‍ 

സമകാലിക മലയാളം ഡെസ്ക്

ചെറുതോണി: മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്നോണം ഇടുക്കി ഡാം തുറക്കാനുളള തീരുമാനത്തിനെതിരെ റോഷി അഗസ്റ്റിന്‍ എംഎല്‍എ. ആവശ്യത്തിന് മുന്നറിയിപ്പില്ലാതെ ഇടുക്കി ഡാം തുറക്കരുതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. 

ഇന്നലെ വൈകീട്ട് ഡാം തുറക്കുമെന്ന് അറിയിച്ചിട്ട് തീരുമാനം മാറ്റിവെച്ചു. ഇന്ന് രാവിലെ ആറുമണിക്ക് ഡാം തുറക്കുമെന്ന കെഎസ്ഇബിയുടെ തീരുമാനം കൃത്യവിലോപമാണ്. ആരോട് ചോദിച്ചിട്ടാണ് ആറുമണിക്ക് തുറക്കുമെന്ന് ഇവര്‍ അറിയിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് തുറക്കുമെന്ന വിവരം ജനം അറിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കെഎസ്ഇബി ധൃതി കാണിച്ചതായി റോഷി അഗസ്റ്റിന്‍ ആരോപിച്ചു.

ചട്ടപ്രകാരം മുന്നറിയിപ്പ് നല്‍കി 12 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ. എന്നാല്‍ ഡാം തുറക്കാനുളള അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. നീരൊഴുക്ക് വര്‍ധിച്ചിട്ടില്ല. മുല്ലപ്പെരിയാറിലും ആശങ്ക വര്‍ധിപ്പിക്കുന്ന സാഹചര്യമില്ല. ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കാതെ, കുറഞ്ഞത് ആറുമണിക്കൂര്‍ മുന്‍പെങ്കിലും മുന്നറിയിപ്പ് നല്‍കി കൂടെയെന്നും റോഷി അഗസ്റ്റിന്‍ ചോദിച്ചു. അനൗണ്‍സ്‌മെന്റ് നടത്തുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും എംഎല്‍എ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍