കേരളം

ശബരിമല: സ്വമേധയാ തയ്യാറാകുന്ന വനിതാ പൊലീസുകാരെ മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുള്ളുവെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സ്വമേധയാ ഡ്യൂട്ടിക്ക് തയ്യാറാവുന്ന വനിതാ പൊലീസുകാരെ മാത്രമേ ആദ്യഘട്ടത്തില്‍ നിയമിക്കൂവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത് നടന്നില്ലെങ്കില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ എത്തിക്കും. രണ്ടും പ്രായോഗികമായില്ലെങ്കില്‍ മാത്രമേ നിര്‍ബന്ധിത ഡ്യൂട്ടി ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. 

സന്നിധാനത്ത് ഈമാസം മുതല്‍ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോലിയും വിശ്വാസവും രണ്ടാണെന്നും പൊലീസ് സേനയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും ബെഹ്‌റ പറഞ്ഞു.

വനിതാ പൊലീസില്‍ ചിലര്‍ക്കു ശബരിമലയ്ക്കു പോകാന്‍ എതിര്‍പ്പുള്ളതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട് എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയായിരുന്നു ഡിജിപിയുടെ പ്രതികരണം. 

വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന്  ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള അതിവേഗ തയാറെടുപ്പിലാണു പൊലീസ്. തുലാമാസ പൂജയ്ക്കായി 18നു നട തുറക്കുമ്പോള്‍ തന്നെ സ്ത്രീകളെത്തിയേക്കാമെന്ന കണക്കുകൂട്ടലിലാണ് സന്നിധാനത്തടക്കം വനിതാ പൊലീസിനെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ