കേരളം

ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ കയറരുതെന്ന് കൈതപ്രം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതികരണവുമായി ​ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ കയറരുതെന്ന് കൈതപ്രം അഭിപ്രായപ്പെട്ടു. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശമാണ്. സ്ത്രീകൾ ശബരിമലയിലെത്തിയാലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്നം സർക്കാരിന് തലവേദനയാകാമെന്നും കൈതപ്രം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ സര്‍ക്കാരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്‍മാറിയതിനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. സുപ്രിംകോടതി  പുറപ്പെടുവിച്ച വിധിയില്‍ കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് ബോധ്യമായിട്ടുണ്ടാവുമെന്നും തെറ്റിദ്ധാരണയാണ് വിശ്വാസികളെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസും ബിജെപിയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നുള്ളവര്‍ സുപ്രിംകോടതിയില്‍ നല്‍കട്ടെ, സര്‍ക്കാര്‍ ഹര്‍ജി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ