കേരളം

ബിഷപ് പ്രതിയായ ബലാത്സംഗക്കേസ്: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് വത്തിക്കാനെ അറിയിച്ച് കര്‍ദിനാള്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കനെതിരായ ലൈംഗിക പീഡനക്കേസിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ഇന്ത്യയിലെ കര്‍ദിനാള്‍മാര്‍ സഭാനേതൃത്വവുമായി റോമില്‍ ചര്‍ച്ച നടത്തി. 

വത്തിക്കാനില്‍ വിവിധ ചുമതലകള്‍ വഹിക്കുന്ന കര്‍ദിനാളുമാരുമായിട്ടായിരുന്നു ചര്‍ച്ച. മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ക്ലീമിസ് കത്തോലിക്കാ ബാവ, ഡോക്ടര്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം വത്തിക്കാനെ ബോധിപ്പിച്ചു. പൊലീസ് അന്വേഷണഫലം കാക്കുകയാണെന്നും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥിതിയില്‍ പൂര്‍ണ്ണ വിശ്വാസമാണെന്നും കര്‍ദിനാള്‍മാര്‍ വ്യക്തമാക്കി. മാര്‍പാപ്പയുടെ ഓഫിസ് സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്ന് വത്തിക്കാനും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ