കേരളം

വിധി വിശ്വാസത്തിനെതിര്; ശബരിമല വിധിക്കെതിരായ ആദ്യ റിവ്യൂ ഹര്‍ജി സുപ്രിം കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ ആദ്യ റിവ്യൂ ഹര്‍ജി സുപ്രിം കോടതിയില്‍. ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയാണ് വിധിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. 

സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി വിശ്വാസത്തിന് എതിരാണെന്നാണ് റിവ്യൂ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട വാദം. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു സ്ത്രീ പോലും കോടതിയെ സമീപിച്ചിട്ടില്ലെന്ന് അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മ ഹര്‍ജിയില്‍ പറയുന്നു.

ശബരിമല വിധിയില്‍ കൂടുതല്‍ റിവ്യൂ ഹര്‍ജികള്‍ വരുംദിവസങ്ങളില്‍ കോടതിയിലെത്തും. പന്തളം കൊട്ടാരവും എന്‍എസ്എസും തന്ത്രികുടുംബവും റിവ്യു ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള അവസാന കൂടിയാലോചനകള്‍ നടക്കുകയാണ്. മൂവരും ഒരൊറ്റ ഹര്‍ജിയുമായി കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്.

അതേസമയം ശബരിമല വിധിയിലെ റിവ്യൂ ഹര്‍ജികള്‍ കോടതി അടിയന്തരമായി പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് സ്ൂചനകള്‍. കേസ് പരിഗണിച്ച അതേ ബെഞ്ച് തന്നെയാണ് റിവ്യു ഹര്‍ജി പരിഗണിക്കുക. കേസ് പരിഗണിച്ച ബെഞ്ചില്‍ അംഗമായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബെഞ്ചില്‍ അംഗമാവും. എന്നാല്‍ കേസ് പരിഗണിച്ച ബെഞ്ചിലെ ചില ്അംഗങ്ങള്‍ ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ പൂജാ അവധിക്കു ശേഷമാവും റിവ്യു ഹര്‍ജി പരിഗണിക്കുക എന്നാണ് സൂചനകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്