കേരളം

പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്തുകാരുടെയും ആള്‍ക്കൂട്ടം, ബിഡിജെഎസില്‍ പൊട്ടിത്തെറി, നേതാക്കള്‍ സിപിഎമ്മിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ :  ബിഡിജെഎസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പാര്‍ട്ടി വിടുന്നു. ബിഡിജെഎസിന്റെ  ആലപ്പുഴ ജില്ലയിലെ ഏഴു ഭാരവാഹികള്‍ രാജിവച്ച് സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചു. ബിഡിജെഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട് മണ്ഡലം ട്രഷറര്‍ വരുണ്‍ ടി.രാജ്, വൈസ് പ്രസിഡന്റ് ഉത്തമന്‍, രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിന്‍ ലാല്‍, മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, അനീഷ് ടി.ആര്‍, ചമ്പക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗം സനീഷ് എന്നിവരാണ് രാജിവച്ചത്. 

സാമൂഹ്യനീതി ഉറപ്പു വരുത്താനും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം സംരക്ഷിക്കാനും കഴിയുന്ന പ്രസ്ഥാനമാകും എന്നു കരുതിയാണു ബിഡിജെഎസില്‍ ചേര്‍ന്നത്. എന്നാല്‍ അധികാരത്തോടുള്ള ആര്‍ത്തിയും സ്വന്തം കാര്യലാഭവും മാത്രമാണ് ബിഡിജെഎസ് നേതാക്കന്മാരെ ഭരിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്തു നടത്തുന്നവരുടെയും ആള്‍ക്കൂട്ടമായി ബിഡിജെഎസ് മാറിയെന്നും ഇവര്‍ ആരോപിച്ചു.

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ചര്‍ച്ച ചെയ്യാനോ തിരുത്താനോ തയാറാകുന്നില്ല. അണികളെ പറഞ്ഞു പറ്റിക്കുകയാണ്. അതിനാല്‍ ബിഡിജെഎസില്‍ നിന്നും രാജിവച്ച് അധഃസ്ഥിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും രാജിവച്ചവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍