കേരളം

ഈ സാഹചര്യത്തില്‍ സ്‌ത്രീകള്‍ ശബരിമലയിലെത്തില്ല; ദേവസ്വം പ്രസിഡന്റ് പറഞ്ഞത് അതാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യുവതികള്‍ ശബരിമലയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെയും വിലയിരുത്തല്‍. അതുകൊണ്ടാണ് നിലവിലെ സൗകര്യങ്ങള്‍ മതിയെന്ന് ദേവസ്വം പ്രസിഡന്റ് പദ്മകുമാര്‍ പറഞ്ഞതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു.

ഒരു ഉത്്‌സവകാലത്ത് സാധാരണ രീതിയില്‍ 5 ലക്ഷം സ്ത്രീകളാണ് ശബരിമലയില്‍ എത്തുന്നത്. അതിനുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് നിലവിലുള്ള ക്രമീകരണങ്ങള്‍ മതിയെന്നും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു.

സര്‍ക്കാര്‍ സുപ്രീം കോടതി വിധി മാനിക്കുമെന്നാണ് പറഞ്ഞത്. ആരോടും ശബരിമലയില്‍ പോകണമെന്നോ പോകരുതെന്നോ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാം. ഇവിടെ ആര് ജയിച്ചു ആരു തോറ്റു എന്നൊന്നുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സന്നിധാനത്ത് ആവശ്യമുണ്ടെങ്കില്‍ മാത്രമെ വനിതാ പൊലീസിനെ നിയോഗിക്കുകയുള്ളു. ഇപ്പോള്‍ വിശ്വാസികളുടെ പേര് പറഞ്ഞ് സമരത്തെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍