കേരളം

രാത്രിയിലും ആളൊഴിഞ്ഞ സ്ഥലത്തും മാലിന്യം തള്ളുന്നതു കണ്ടിട്ടുണ്ടോ? ഫോട്ടോ ഈ വാട്‌സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കൂ, നടപടി ഉറപ്പ്

സമകാലിക മലയാളം ഡെസ്ക്


കാസര്‍ക്കോട്: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നടപടി കര്‍ശനമാക്കുന്നു. രാത്രിയിലും മറ്റും ആളൊഴിഞ്ഞ പ്രദേശങ്ങിലും റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യങ്ങള്‍ തള്ളുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

ജലസ്രോതസുകളിലും പൊതുസ്ഥലങ്ങളിലും കോഴി അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും രോഗവ്യാപനത്തിനും കാരണമാകുന്ന മറ്റുമാലിന്യങ്ങളും വലിച്ചെറിയുകയോ, നിക്ഷേപിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസര്‍ക്കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നിര്‍ദേശം നല്‍കി. രാത്രിയിലും മറ്റും ആളൊഴിഞ്ഞ പ്രദേശങ്ങിലും റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യങ്ങള്‍ തള്ളുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും ജലസ്രോതസുകള്‍ മലിനമാകുന്നതിനും ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്്ടിക്കുന്നുണ്ട്. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. 


പൊതുസ്ഥലങ്ങളില്‍ ജൈവപ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതോ കത്തിക്കുന്നതോ കണ്ടാല്‍ ഫോട്ടോ,വീഡിയോ എടുത്ത്, പേരു വിവരങ്ങള്‍ സഹിതം അറിയിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടം പ്രത്യേക പാരിതോഷികം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനായി  8547931565 എന്ന വാട്‌സ് ആപ് നമ്പറിലേക്കാണ് ചിത്രങ്ങളും വീഡിയോകളും അയക്കേണ്ടത്. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ജനങ്ങള്‍ മാറ്റണമെന്നും കാസര്‍കോട് ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ വിവരങ്ങളും ഫോട്ടോയും നേരിട്ടോ, തപാല്‍, ഇമെയില്‍ മുഖേനയും അറിയിക്കാം. 

ജൈവഅജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്‌ക്കരിക്കണം. പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതോടൊപ്പം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകും. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ശുചിത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. വീടുകളില്‍ കാണിക്കുന്ന ശുചിത്വബോധം പലരും പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും കാണിക്കാറില്ല.ഈ സംസ്‌ക്കാരം മാറ്റിയെടുക്കാന്‍ നാം തയ്യാറാകണമെന്നും കളക്ടര്‍ അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍  ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍, ജില്ലാ പഞ്ചായത്ത് അനക്‌സ് കെട്ടിടം, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് 671123 വിലാസത്തിലോ,tsckasaragod@gmail.com അറിയിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര