കേരളം

വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ; അയ്യപ്പസേവാ സമിതി നേതാക്കൾ വൈകീട്ട് കൂടിക്കാഴ്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗത്തെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി അയ്യപ്പ സേവാ സമിതി ഇന്ന് വൈകീട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തും. പ്രതിഷേധ സമരത്തിൽ എസ്എൻഡിപിയുടെ പങ്കാളിത്തം കൂടി ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച.

ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തിന് നടപടിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ അനുകൂലിച്ച് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിനു വേണമെന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.

ഹിന്ദുത്വത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ശരിയല്ല. ശബരിമല കേസിലെ സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരമാണ്. അതിനെ കര്‍മം കൊണ്ടാണ് മറികടക്കേണ്ടത്. തെരുവില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ല. എസ്എന്‍ഡിപി അതിനു നിന്നുതരില്ല. ബിജെപിക്കു പത്തു വോട്ടു നേടിയെടുക്കാനുള്ള സമരമാണ് നടക്കുന്നത്. കോണ്‍ഗ്രസിനും രാഷ്ട്രീയ ലക്ഷ്യമുണ്ട്- വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ആരാണ് ഈ സമരം തീരുമാനിച്ചത്? തമ്പ്രാക്കള്‍ തീരുമാനിച്ചു സമരം നടത്തുകയാണ്. ഒരു ഹിന്ദു സംഘടനയുമായും ചര്‍ച്ച നടത്തിയിട്ടില്ല. 28 ശതമാനം വരുന്ന ഈഴവരെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ? പട്ടിക ജാതി, വര്‍ഗക്കാരെ വിളിച്ച് ആലോചിച്ചോ? വിമോചന സമരം നടത്താമെന്നാണ് വിചാരം? ശബരിമല വിധിയുടെ പേരില്‍ ഹിന്ദുക്കള്‍ തമ്മില്‍ തല്ലുന്നതെന്തിനാണ്? ചര്‍ച്ചയ്ക്കു തയാറെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ? സര്‍ക്കാരിനെ മുട്ടുകുത്തിച്ചു കച്ചവടം നടത്താമെന്നാണ് ചിലര്‍ കരുതുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു