കേരളം

ശബരിമല: രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎം; സര്‍ക്കാരിന് പൂര്‍ണ പിന്തുണ; മഹിളാ-യുവജന സംഘടനകളെ രംഗത്തിറക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് പൂര്‍ണ പിന്തുണ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.  വര്‍ഗ ബഹൂജന സംഘടനകളിലൂടെ പ്രചാരണം ശക്തമാക്കും, രാഷട്രീയമായി വിഷയത്തെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാകുമെന്നുമാണ് വിലയിരുത്തല്‍. ഇതിനായി സിപിഎം യുവജന- മഹിളാ സംഘടനകളെ രംഗത്തിറക്കാനാണ് തീരുമാനം

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെത് ആത്മഹത്യാപരമായ നിലപാടാണെന്നും സിപിഐഎം വിലയിരുത്തി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും സിപിഎം പറയുന്നു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയമായി തിരിച്ചടി നേരിട്ടിട്ടില്ല സര്‍ക്കാരിനെതിരായുളള വിമര്‍ശനങ്ങളെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. വിധിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി രംഗത്തുണ്ട്. 

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ ശക്തിയില്‍ വിശ്വാസം അര്‍പ്പിച്ച് ചെറുത്ത് നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കാനം ഇടുക്കിയില്‍ പറഞ്ഞു. ശബരിമല വിധി രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമം. സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും കാനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത