കേരളം

ശശി വിഷയം ചര്‍ച്ചയായില്ല; റിപ്പോര്‍ട്ട് പൂര്‍ത്തിയായില്ലെന്ന് കമ്മീഷന്‍; നടപടി വൈകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പരാതി ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാതിരുന്നതൊണ് നേതൃത്വം നല്‍കുന്ന വിശദീകരണം.

ഓഗസ്റ്റ് 30നാണ് എംഎല്‍എക്കെതിരായ പരാതിയില്‍, അന്വേഷണത്തിനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയത്. പരാതി ഉയര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റിന് സമര്‍പ്പിച്ചിട്ടില്ല. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ എകെ ബാലനും പികെ ശ്രീമതിയും പരാതിക്കാരിയുടെ മൊഴിയെടുക്കാനായി എത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എംഎല്‍എക്കെതിരെ നടപടിയുണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അംഗങ്ങളും ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്നാണ് നേതാക്കന്‍മാരുടെ വിശദീകരണം.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാടുകള്‍ മാത്രമാണ് ഇന്നത്തെ യോഗത്തിലുണ്ടായതെന്ന് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതോടെ ശശിക്കെതിരായ നടപടി ഇനിയും വൈകുമെന്ന് ഉറപ്പായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍