കേരളം

വൈദ്യുതി നിയന്ത്രണം ഇന്നും തുടരാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വൈദ്യുത നിയന്ത്രണം ഇന്നും തുടരാന്‍ സാധ്യത. ഒഡീഷ, ആന്ധ്രാ, എന്നീ സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന നിരവധി അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകള്‍ തകരാറിലായിരുന്നു. തകരാറുകള്‍ പരിഹരിച്ച് ലൈനുകള്‍ പ്രസരണ യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. 

പുറത്തുനിന്നും വൈദ്യുതി കൊണ്ടുവരുന്ന ലൈനുകല്‍ നന്നാക്കുന്നതുവരെ വൈദ്യുത നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് വൈകീട്ട് ആറു മുതല്‍ 11 വരെ അരമണിക്കൂറോളം ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിരുന്നു. 

സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി കെഎസ്ഇബി അറിയിച്ചു. ചുഴലിക്കാറ്റില്‍ താല്‍ച്ചര്‍  കോളാര്‍ 500 കെ.വി ഡി.സി ലൈനും അങ്കൂള്‍  ശ്രീകാകുളം 765 കെ.വി ലൈനുമാണ് പ്രധാനമായും തകര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍