കേരളം

ശബരിമല: സമരങ്ങള്‍ കോടതിയലക്ഷ്യം; ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഭരണഘടനാ ലംഘനമെന്ന് കെമാല്‍ പാഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ. റിവ്യു ഹര്‍ജി കൊണ്ടു ഒരു പ്രയോജനവുമുണ്ടാകില്ല. വിധിക്ക് മേല്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് ഭരണഘടനാ ലംഘനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കമാമെന്ന സുപ്രീംകോടി വിധി തിരക്കുപിടിച്ച തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വിഷയം കോടതിക്ക് മുന്നില്‍ വരേണ്ടതല്ലെന്ന് കെമാല്‍ പാഷ നേരത്തെ പറഞ്ഞിരുന്നു. റ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം ഒരു കോടതി വിധി അട്ടിമറിക്കുമെന്ന് കരുതുന്നില്ല. വിശ്വാസികളായ സ്ത്രീകള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ 98ശതമാനവും ശബരിമലയില്‍ പോകാന്‍ താത്പര്യമില്ലാത്തവരാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്