കേരളം

സ്വാമി അയ്യപ്പൻ വിളിക്കുന്നു; കുമ്മനം തിരിച്ചുവരൂ; അഭ്യർഥനയുമായി സോഷ്യൽ മീഡിയ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റ് നിറയെ ഇപ്പോൾ അപേക്ഷകളുടേയും അഭ്യർഥനകളുടേയും കളിയാണ്. ​ഗവർണർ സ്ഥാനമുപേക്ഷിച്ച് ശബരിമലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികളുടെ അപേക്ഷകൾ. 

സ്വാമി അയ്യപ്പൻ വിളിക്കുന്നു. നിലയ്ക്കൽ സമര നായകനെ, ഇരുട്ടത്തു നിൽക്കാതെ വെളിച്ചത്തു വാ. കുമ്മനം രാജശേഖരൻ ഇപ്പോൾ ഇവിടെയാണു വേണ്ടത്. കുമ്മനം ചേട്ടാ മടങ്ങി വരൂ. പദവി വലിച്ചെറിഞ്ഞു തിരിച്ചുവരൂ.. ഇങ്ങനെ നീളുന്നു കമന്റുകൾ. ഇതിന്ക പുറമേ സ്വാമിശരണം വിളികളും നിറഞ്ഞു.

സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ കുമ്മനം രാജശേഖരൻ ഇൗയിടെ കോൺവെക്കേഷൻ പരിപാടിക്കു പോയപ്പോൾ പരിപാടി ലൈവ് ആയി ഫെയ്സ്ബുക്കിൽ കാണിച്ചു. അതിന്റെ ചുവട്ടിൽ വന്ന കമന്റും ശബരിമലയെ രക്ഷിക്കാൻ തിരിച്ചുവരൂവെന്ന അഭ്യർഥനകളാണ്.

തനിക്ക് ഇൗ ദിവസങ്ങളിൽ വരുന്ന ഫോൺ കോളുകളെല്ലാം ശബരിമലക്കാര്യം പറഞ്ഞാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. 
കേരളത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാർത്തകളോട്, വാർത്തകൾ കണ്ട അറിവു മാത്രമേ തനിക്കും ഉള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ