കേരളം

ശബരിമല; വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്; തന്ത്രികുടുംബവും പന്തളം കൊട്ടാരവുമായി ചര്‍ച്ച നടത്തുമെന്ന് പത്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ്. തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ചര്‍ച്ച നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. തന്ത്രി മഹാമണ്ഡലം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം തുടങ്ങി ശബരിമലയുമായി നേരിട്ട് ബന്ധമുള്ളവരുടെ യോഗം 16-ാം തീയതി പത്തുമണിക്ക് ദേവസ്വം ബോര്‍ഡിന്റെ ഓഫീസില്‍ വിളിച്ചു ചേര്‍ക്കും. 

ആചാരനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ആരേയും തോല്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കേണ്ടതില്ല, ദേവസ്വം ബോര്‍ഡ് വീണ്ടും സമവായ ശ്രമങ്ങള്‍ക്ക് നീങ്ങാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത് പദ്മകുമാര്‍ പറഞ്ഞു.

മണ്ഡലം മകരവിളക്ക് കാലത്തിന് മുന്നേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന തരത്തില്‍ ചര്‍ച്ച നടത്തണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുലാമാസ പൂജക്കായി പതിനേഴിന് നട തുറക്കാനിരിക്കേയാണ് പതിനാറിന് സമയാവ ചര്‍ച്ചയുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ സമവായ നീക്കത്തിന് ദേവസ്വം ബോര്‍ഡ് ശ്രമിച്ചപ്പോള്‍ തന്ത്രികുടുംബവും മറ്റും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ തന്ത്രികുടുംബം വിസമ്മതിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം