കേരളം

24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ധമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം;  മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ക്ഷോഭം ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാത്രി ഒരു മണി മുതല്‍ ചൊവ്വാഴ്ച രാത്രി  ഒരു മണി വരെയുള്ള സമയങ്ങളില്‍ കടലില്‍ പോകുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികളെ വിലക്കിയിട്ടുണ്ട്.

വേലിയേറ്റ സാധ്യതയുള്ള പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് വരെയും ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെയും കടല്‍ക്ഷോഭമുണ്ടാകുമെന്നാണ് പ്രവചനം. 

സംസ്ഥാനത്തെ തീരദേശ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി കടലില്‍ പോയിട്ടുള്ളവരെ വയര്‍ലെസ് സംവിധാനം ഉപയോഗിച്ച് ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. തീരദേശ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍