കേരളം

ആരാധകരെ നിലയ്ക്ക് നിര്‍ത്തണം; മോഹന്‍ലാല്‍ ഉത്തരവാദിത്തം കാട്ടണമെന്ന് വനിതാ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി നടന്‍ മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്ത് സ്വീകരിക്കുന്ന നിലപാടിലൂടെ അത് അസ്ഥാനത്തായെന്ന് ജോസഫൈന്‍ പറഞ്ഞു. ഒരു നടന്‍ എന്ന ഉത്തരവാദിത്തം മോഹന്‍ലാല്‍ കാണിക്കുന്നതോടൊപ്പം ആരാധകരെ നിലയ്ക്ക് നിര്‍ത്തണമെന്നും ജോസഫൈന്‍ പറഞ്ഞു.

ഇപ്പോള്‍ നടികള്‍ക്കെതിരെയുണ്ടാകുന്ന സൈബര്‍ ആകമണത്തില്‍ അത്ഭുതം തോന്നുന്നില്ല. നടിമാര്‍ക്കെതിരെ അവഹേളനം പാടില്ലെന്ന മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പറയണമെന്ന് ജോസഫൈന്‍ പറഞ്ഞു. ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നതിനെതിരെയും വനിതാ കമ്മീഷന്‍ രംഗത്തെത്തി. കുറ്റാരോപിതനെ വെച്ച് സിനിമ ചെയ്യുന്നവര്‍ നീതിബോധം കാട്ടണം. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജോസഫൈന്‍ പറഞ്ഞു

താര സംഘടനാനേതാക്കള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമെതിരെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശം ഉയര്‍ത്തിയ ഡബ്ല്യുസിസി അംഗങ്ങള്‍ക്കും കൂട്ടായ്മയ്ക്കുമെതിരെ ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.'മീ ടു' വല്ലതും ഉണ്ടോയെന്നും ഇമ്മാതിരി പത്രസമ്മേളനം നടത്തിയാല്‍ ചെപ്പ അടിച്ചു പൊട്ടിക്കണമെന്നുമുള്‍പ്പെടെ അശ്ലീല കമന്റുകളായിരുന്നു ഏറെയും. ഇനിയും ഇതുപോലെ ആരോപണം ഉന്നയിച്ചാല്‍ വഴിനടക്കാന്‍ സമ്മതിക്കില്ലെന്നും സമാധാനത്തോടെ ജീവിക്കാന്‍ വിടില്ലെന്നതുള്‍പ്പെടെയായിരുന്നു ഭീഷണികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്