കേരളം

പീഡനശ്രമം മറച്ചുവച്ചു; ബി ഉണ്ണികൃഷ്ണനെതിരെ കേസെടുക്കണമെന്ന് പരാതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിക്ക് നേരെയുണ്ടായ മോശം പെരുമാറ്റം അറിഞ്ഞിട്ടും മറച്ചുവെച്ച ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. അതിക്രമം മറച്ചുവച്ച ഉണ്ണികൃഷ്ണനെതിരെയും കുറ്റക്കാരനായ ഷെറിനെതിരെയും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്‌യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വൈ ഷാജെഹാനാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 

പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നടന്ന പീഡനശ്രമം മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡബ്ലൂസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടിയും സഹസംവിധായികയുമായ അര്‍ച്ചന പദ്മിനിയാണ് വിവരം വെളിപ്പെടുത്തിയത്. സിനിമയുടെ സെറ്റില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ സഹായി ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്ന് വളരെ മോശമായ അനുഭവമുണ്ടായെന്നും ഫെഫ്ക്കയില്‍ രണ്ട് തവണ പരാതി നല്‍കിട്ടും ബി ഉണ്ണിക്കൃഷ്ണന്‍ ഒരു നടപടിയും എടുത്തില്ലെന്നുമായിരുന്നു അര്‍ച്ചനയുടെ ആരോപണം. 

അര്‍ച്ചനയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നുപറഞ്ഞ ഉണ്ണികൃഷ്ണന്‍ അര്‍ച്ചനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദ്യ ഘട്ടത്തില്‍ പ്രതികരിച്ചിരുന്നു. ഷറിന്‍ സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക നടപടിയെടുത്തതാണ് പിന്നീടെന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ലെന്നായിരുന്നു പിന്നീടുള്ള പ്രതികരണം. ഷെറിന്‍ സ്റ്റാന്‍ലിനെ തിരികെ ജോലിക്കെടുത്ത കാര്യത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് വിശദീകരണം ചോദിക്കുമെന്നും അര്‍ച്ചനയ്ക്ക് എതിരെ നിയമനടപടിക്കില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പിന്നീട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ