കേരളം

പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എംഎം അക്ബറിനെ ചോദ്യം ചെയ്തു: സ്‌കൂളിന് ഐഎസുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊച്ചിയിലെ 'പീസ് സ്‌കൂള്‍' ചെയര്‍മാന്‍ എംഎം അക്ബറിനെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തു. കോഴിക്കോട്‌ വച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. 'പീസ് സ്‌കൂളിന്റെ സാമ്പത്തിക ശ്രോതസുകളെ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം നടത്തിയത്.   സ്‌കൂളിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.

മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിപ്രകാരമായിരുന്നു എംഎം അക്ബറിനെതിരെ കേസെടുത്തത്. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി. വിദ്യാഭ്യാസ വകുപ്പും കൊച്ചി സിറ്റി പൊലീസും നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ തീവ്ര മത ചിന്തയും മത സ്പര്‍ധയും വളര്‍ത്തുന്ന ഉളളടക്കങ്ങള്‍ കണ്ടെത്തിയിരുന്നു.

കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. ഇവയില്‍ കൊച്ചിയിലെ സ്‌കൂളുകളാണ് അടച്ചുപൂട്ടാന്‍ ഉത്തരവായത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്‌കൂളിനെതിരെ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് കേസ് എടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഉള്ളടക്കമാണ് ഇവിടുത്തെ പാഠപുസ്തകങ്ങളിലുള്ളതെന്ന് സ്‌കൂളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം വിദ്യാഭ്യാസ ഓഫീസര്‍ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍